അമേരിക്കയില്‍ എത്തിയ രണ്ടാമത്തെ ദിവസം. ഏകദേശം നട്ടുച്ച സമയമായി. നാട്ടില്‍ സാധാരണ ഉച്ചക്ക് ഒരു കലം ചോറ് തട്ടറുളളത് കാരണം നല്ല വിശപ്പും തുടങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി. പരിചിതമായ ഹോട്ടല്‍ എന്നോ ടീ ഷോപ്പ് എന്നോ കാണാത്തത് കൊണ്ടൊരു പരിഭവം തോന്നി.
അങ്ങകലെ സബ്-വെ എന്നൊരു ബോര്‍ഡ് കണ്ണില്‍ പെട്ടു. സബ്-വെ എങ്കില്‍ സബ്-വെ, കഴിചേകാം. നേരെ നടന്നകത്തു കടന്നു.
സുന്ദരിയായ ഒരു മദാമ കുട്ടി പുഞ്ചിരിച്ചുകൊണ്ട് അടുത്തുവന്നു. "എസ്, വാട്ട് കാന്‍ ഐ ഗെറ്റ് യു?". പരിചിതം ആയ ആഹാരം അല്ലാത്തതുകൊണ്ട് ചുറ്റും ഒന്നു നോക്കി. അവസാനം ഒരു മെനു കണ്ണില്‍ പെട്ടു, ഭാഗ്യം. അതില്‍ കണ്ട ഏതോ ഒരു സാധനം പേരു വായിച്ചു പറഞ്ഞു കൊടുത്തു (പേരു മറന്നുപോയി).
അപ്പോഴാണൊരു കാര്യം ഓര്‍മ വന്നത്. ഇതെങ്ങനെ കഴിക്യണം എന്ന് ഒരു പിടിയില്ലലോ? മാത്രവുമല്ല കത്തിയും മുള്ളും ഉപയോകിച്ച് കൊപ്രണ്ടി കാണിച്ചു നാറിയാലോ? അതുമാത്രംമല്ല നമ്മുടെ ഒരു മട്ടും ഭാവവും ആക്രാന്തവും കണ്ടവര്‍ ഇറക്കി വിട്ടാലോ? അല്ലെങ്കിലും ഇവരുടെ ആഹാര രീതി പരിചിതമായി തുടങ്ങിയില്ല. പരീക്ഷണം വീട്ടില്‍ തന്നെ ആവാം എന്ന് തീരുമാനിച്ചു പാര്‍സല്‍ മതി എന്ന് തീരുമനിചു
പാര്‍്സെലിനു പറയാം എന്ന് കരുതി അവളോട് "വീ വുഡ് ലൈക് ടു ഹാവ് എ പാര്‍സല്‍" എന്ന് ഒട്ടും സ്റ്റൈല്‍ കുറയാതെ പറഞ്ഞു
മദാമ കുട്ടി ഒന്നു ഞെട്ടി ... "വാട്ട്?" ഞങ്ങള്‍ ചെറുതായൊന്ന് ചമ്മി. ഈശ്വര യെവക്ക് നമ്മുടെ ഇംഗ്ലീഷ് മനസിലായില്ലേ? ഞങ്ങള്‍ ഒന്നുംകൂടി അത് തന്നെ പറഞ്ഞു നോക്കി. കൈകൊണ്ട് അങ്ങ്യവും കാണിച്ചു തുടങ്ങി. മദാമ കുട്ടിക്ക് നോ കുലുക്കം
അടുത്ത് നിന്ന ഒരു സായിപ്പു ചേട്ടന്‍ ഞങ്ങളെ തന്നെ സൂക്ഷിച്ചു നോക്കി. യെവനൊക്കെ ഏത് നാട്ടില്‍ നിന്നും കുറ്റിയും പറിച്ചു വന്നവനെട എന്ന ഭാവത്തില്‍.
എടി പാര്‍സല്‍, പാര്‍്സലു താടി @#$##%& മോളെ എന്ന് പറയാന്‍ തോന്നി. പിന്നെ സായിപ്പു ചേട്ടന് കൈയിക് പണി കൊടുകേണ്ട എന്ന് വെച്ചു മിണ്ടാതിരുന്നു
അല്ലെങ്കിലും ഇവന്മാര് ഒന്നും ചോദികുകയും പറയുകയും ഒന്നും ഇല്ലല്ലോ .തോക്കെടുത്ത് അണ്ണാകിലൊട്ടൊരു വെടി . പോരെ... ഇത്രയും ജീവിച്ചത് വെറുതെയവില്ലേ
അവസാനം മദാമ്മ കുട്ടി എന്തോ മനസിലയതുപോലെ ഒന്നു ചോദിച്ചു, "യു വാണ്ട് ടു ഗോ?". "എസ്", ഞങ്ങള്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. ഭാഗ്യം. അങ്ങനെ ആഹാര പൊതിയും വാങ്ങി സ്ഥലം കാലിയാക്കി.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു അമേരിക്കന്‍ ഇന്ത്യന്‍ ചങ്ങതിയുമായി മറ്റൊരു കടയില്‍ ആഹാരം വാങ്ങാന്‍ പോയി. വാങ്ങിയ ശേഷം അവന്‍ 'ടു ഗോ ' എന്ന് പറഞ്ഞൂ
അപ്പോഴല്ലെ സത്യം മനസിലായത്. ഇവിടെ ആഹാരം പാര്‍സല്‍ വേണമെങ്കില്‍ 'ടു ഗോ' എന്ന് പറയണം. പാര്‍സല്‍ എന്ന് പറഞ്ഞാല്‍ ഇവിടെ തപാല്‍ ആപിസിലൂടെ കൊടുക്കുന്ന പൊതികള്‍ മാത്രമാണ്.
ചുമ്മാതാണോ മദാമ്മ കുട്ടി ഞെട്ടിയത് .. ആഹാരം വാങ്ങിയിട്ട് അവളോട് പാര്‍സല്‍ അയക്കനല്ലേ പറഞ്ഞതു. പാവം മദാമ്മ കുട്ടി.
ഇതു വയിക്യുന്ന പ്രിയ വായനകാര താങ്കള്‍ അമേരിക്യയില്‍ വന്നു പാര്‍സല്‍ എന്ന് പറഞ്ഞാല്‍ ഇടി പാര്‍സല്‍ കിട്ടുംമെന്നു മനസിലായല്ലോ?
നാട്ടില്‍ തന്നെ തല്ല് കിട്ടാന്‍ എത്രയോ നല്ല വഴികള്‍ ഉള്ളപ്പോള്‍ വെറുതേ വിമാനം പിടിചിവിടെ വന്നു തല്ല് കൊള്ളണോ?
Saturday, June 21, 2008
Subscribe to:
Post Comments (Atom)

1 comment:
അളിയാ നന്നായി. ഇത്തരം വിവരങ്ങള്‍ നീ ഞങ്ങള്‍ക്കും പറഞ്ഞു തരിക.
ഇനി അമേരിക്കന്‍ ഹോട്ടല്‍ കയറിയാല്‍ എന്‍റെ മനസ്സില്‍ ഒന്നുമാത്രം. ടു ഗോ.. ടു ഗോ..
പിന്നെ, അടികിട്ടാതെ രക്ഷപെട്ട കഥകള്‍ മാത്രമല്ല അടികിട്ടിയതും പറഞ്ഞാല്‍ വളരെ ഉപകാരമായി.
Post a Comment