Wednesday, June 18, 2008

എന്ന് സ്വന്തം ഞാന്‍

ഒരു ബ്ലോഗ് എഴുതണം എന്ന ലക്ഷ്യമോ ഉദെശമൊ ഇല്ലാതെ ബ്ലോഗു ചെയ്യുനവരെ തെറി പറഞ്ഞും എന്നാല്‍ ചില നല്ല ബ്ലോഗുകള്‍ വായിച്ചും രസിച്ചും നടകുമ്പോള്‍ ഒരു മഹാ സംഭവം ഉണ്ടായി

ഒരു വിദേശ യാത്ര തരപ്പെട്ടു. തികച്ചും ജോലി സംബന്ധമായ ഒരു അമേരിക്കന്‍ യാത്ര. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, ഒരുമാതിരി പെട്ട പരിച്ചയകാര്‍ എല്ലാരും അറിഞ്ഞു. അറിയാത്തവരെ എല്ലാരേം അറിയിച്ചും വളരെ വിനയ കുനയനായി ഭാവിച്ചും യാത്ര ചോദിച്ചും പുറപെട്ടു.

പുതിയ നാട്, പുതിയ സംസ്കാരം, പിടിപ്പതു പണി അങ്ങനെ മൊത്തത്തില്‍ മനസിന്‍റെ സമതല തെറ്റി തുടങ്ങിയപ്പോള്‍ നാട്ടില്‍ നിന്നൊരു ഇമെയില്‍ സന്ദേശം ലഭിച്ചു. ഒരു ചെറു സന്ദേശം. അതിപ്രകാരമായിരുന്നു - "എന്തുപറ്റി മച്ചാ". മറുപടി അയകണം എന്ന് തോന്നി. മനസിലുള്ള കാര്യങ്ങള്‍ ഒരു നല്ല കൂട്ടൂകാരനുമായി പങ്കിട്ടു അല്പം ആശ്വാസം നേടാം.

അങ്ങനെ ഒരു ഇമെയില്‍ എഴുതി തുടങ്ങി. എഴുതി എഴുതി അതൊരു വലിയ എഴുത്തായി മാറി. അപ്പോളാണ് മറ്റൊരു ആശയം തോനിയത്. ഇതൊരു ബ്ലോഗ് ആകാം.അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗറായി.

മനസിലുള്ള ആശയങ്ങള്‍ കടലാസ്സില്‍ പകര്‍ത്തണം എന്നുള്ള ആശയം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കൂട്ടുകാരുടെ പീഡനം ഭയന്ന് പണ്ടേ ഉപേക്ഷിച്ചതയിരുന്നു എന്ന് മാത്രം. കാലം ഒത്തിരി കടന്നു പോയി. ഇനിയും ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതാതിരുന്നാല്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ എന്നെനെക്കുമായി നഷ്ടം ആകും. ആ തിരിച്ചറിവ് തന്ന കാലമേ, നല്ല കൂട്ടുകാര നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു
എന്ന് സ്വന്തം ഞാന്‍

1 comment:

Firos Shamsudeen said...

സ്നേഹം നിറഞ്ഞ കൂട്ടുകാരാ റുബാ, നിന്നില്‍ ഇത്രയും നല്ല ഒരു കല ബോധം ഉണ്ടെന്നു ഞാന്‍ കരുതിയില്ല. കമ്പ്യൂട്ടര്‍ ലോകത്ത് ഒരു മുടിചോടമാന്നനായ നീ ഇപ്പോള്‍ മലയാള സാഹിത്യത്യത്തിലും ഊളിയിട്ടു ഇറങ്ങിയത്‌ എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഇതു നിന്‍റെ ഒരു തുടക്കം മാത്രമാണ് എന്ന് ഞാന്‍ കരുതുന്നു. എഴുതുക.... ഇനിയും.... നീ പറഞ്ഞതു എത്ര സത്യമാണ്... എഴുതാതിരുന്നാല്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ എന്നന്നേക്കുമായി നഷ്ടമാകും..
എന്നും ഒരു കൂട്ടായി നിനക്ക് ഈ കൂട്ടുകാരന്‍ ഉണ്ടാകും...