Monday, July 14, 2008

നിങ്ങള്‍ എന്നിലെ ബ്ലോഗ്ഗറെ കൊല്ലുന്നു

എങ്ങനെയാണെന്നല്ലേ?

നിങ്ങളുടെ പ്രതികരണത്തില്‍ തന്നെ.

അധികം പറഞ്ഞു ഞാന്‍ ഒരു അധികപ്രസങ്ങി ആവണില്ല.

നിങ്ങളുടെ പ്രതികരണം അത് എന്ത് തന്നെ ആയാലും എഴുതി അറിയിക്കുക.

Thursday, July 3, 2008

മണ്ണ് മാന്തി പട്ടി

ഓഫീസില്‍ ഉണ്ടായ ഒരു ചെറിയ സംഭവം. എന്‍റെ തൊട്ടടുത്തിരിക്കുന്ന ചേട്ടനാണ് കഥയിലെ നായകന്‍. പ്രായം, എതാണ്ട് അമ്പതു വയസ്സിനടുത്ത് തോനിക്കും. പണി, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ (എന്നെ പോലെ). ഒരു പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍് വെച്ച് ഏറ്റവും പ്രായം കൂടിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇദ്ദേഹം തന്നെ ആയിരിക്കും.

കാര്യം ഇതൊക്കെ ആണേലും മൂപ്പരുടെ പ്രധാന പരിപാടി ഇതൊന്നും അല്ല. ടിയാന്‍ ഒരു പരിപൂര്‍ണ പട്ടിസ്നേഹി ആയിരുന്നു. വെറും ഒരു സാധാരണ ശുനകപ്രേമം അല്ല പക്ഷെ ജീവിതം തന്നെ അതിന് വേണ്ടി ഒഴിഞ്ഞു വെച്ചിരിക്കുന്ന മട്ടിലാണ്‌ പുള്ളിയുടെ പെരുമാറ്റവും ഇടപെടലും.

ബഹുവിധ വര്‍ണത്തിലും വലിപ്പത്തിലും ഉള്ള ശുനക-പടങ്ങള്‍ അദ്ദേഹത്തിന്‍റെ ക്യുബിക്കിളിലും ഡെസ്കുടോപ്പിലും നിറഞ്ഞു നിന്നിരുന്നു. ചില ദിവിസം ഇദിയാന്‍ ഇട്ടോണ്ട് വരുന്ന ഉടുപ്പില്‍ തന്നെ കുറെ പട്ടികളുടെ പടങ്ങളും കാണാം. അധികം ആരോടും മിണ്ടാട്ടം ഇല്ല, വലിയ ഭാരിച്ച ചുമതലകളും ഓഫീസില്‍ ഇല്ല എന്നുള്ളതുകൊണ്ടാവം എപ്പോഴും ശുനക-വെബ്സൈറ്റുകള്‍ ഓര്‍ക്കുട്ട് ഉപയോകിക്കുന്ന സന്തോഷത്തില്‍ ബ്രൌസ് ച്ചെയ്യുന്നത് കാണാം. ഏതെങ്കിലും ഒരു പൊതു കാര്യത്തില്‍ അഭിപ്രായം പറയാന്‍ തുടങ്ങിയാലോ, കാര്യം ചെന്നവസാനിക്കുന്നത് അദ്ദേഹത്തിന്‍റെ പട്ടികളിലയിരിക്കും.

സംഭവം നടന്ന ദിവസം, ഏതാണ്ട് ഉച്ച സമയം ആണെന്ന് തോന്നുന്നു. ഞാന്‍ ഒരു കൂട്ടുകാരിയൊട് സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഇദ്ദേഹം ഞങ്ങളെ സമീപിച്ചു. "ദിസ് ഇസ് എ വെരി എക്സൈറ്റിഗ് ഡേ ഫോര്‍ മി, യു നോ" എന്നൊരു ഡൈലോഗ്.

"ഓ റിയലി, വാട്ട് ഹാപ്പെന്‍്ഡ്"? എന്‍റെ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി ചോദിച്ചു. "ഐയാം ഹാവിംഗ് എ റേഡിയോ ഇന്റര്‍വ്യൂ ടുനൈറ്റ്" എന്ന് മറുപടി.

റേഡിയോ ഇന്റര്‍വ്യൂവോ??. ഞങ്ങള്‍ ഒന്നു ഞെട്ടി. ഒരു മഹാ സംഭവം ആണെല്ലോ? കൊള്ളം. ആട്ടെ എന്താ കാര്യം എന്ന് തിരക്കി.

ഒരു റേഡിയോ കമ്പനിയുടെ വെബ്സൈറ്റില്‍ ഗ്രേ-ഹൌണ്‍്ട് പട്ടികളെ പറ്റി ആരോ ഒരു തെറ്റായ അഭിപ്രായം പറഞ്ഞു പോലും. ഈ മഹാന്‍ അത് തെറ്റാണെന്ന് മനസിലാക്കി അവരെ വെല്ലു വിളിച്ചു എന്ന് മാത്രമല്ല ശുനക-ശാസ്ത്രത്തില്‍ ഇദ്ദേഹം ഒരു പുതിയ കണ്ടുപിടുത്തം തന്നെ നടത്തിയിരിക്കുന്നു. അത്ഭുതം, മഹാത്ഭുതം.

കൂട്ടത്തിലുണ്ടായിരുന്ന കൂട്ടുകാരി ഇതു കേള്‍ക്കേണ്ട താമസം അദേഹത്തെ പുകഴ്ത്താനും തുടങ്ങി. "ഓ യു ആര്‍ സൊ വണ്ടര്‍ഫുള്‍, ഇറ്റ് ഇസ് സൊ ഗുഡ് ദാറ്റ് യു ആര്‍ ഡുയിംഗ് സൊ മച് ഫോര്‍ ഡോഗ്സ്" എന്നൊരു ഡൈലോഗും. ആ പുകഴ്ത്തലില്‍ പുളകിതനായ നമ്മുടെ ശുനകപ്രേമി ചേട്ടന്‍ ഒരു ചെറു പുഞ്ചിരിയോടെ തന്‍റെ സീറ്റിലേക്ക് മടങ്ങി.

മലയാളി ആയതുകൊണ്ടാവാം (ഒരു പക്ഷെ കണ്ണിനു നേരെ കണ്ടാല്‍ പോലും വിശ്വസിക്കാത്ത്തത് കൊണ്ടാവാം) എന്താണ് ഇദ്ദേഹം കണ്ടുപിടിച്ച ആ മഹാ സത്യം എന്നറിഞ്ഞാല്‍ കൊള്ളം എന്ന് തോന്നി.

പതുക്കെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. "ഇറ്റ് ഇസ് എ വെരി വണ്ടര്‍ഫുള്‍ ന്യൂസ്", ഒന്ന്‍ പുകഴ്ത്തി തന്നെ തുടങ്ങി. "നൊട്ട് എവരി വണ്‍് ഹാസ്‌ സച്ച് എ നൈസ് ഒപ്പര്‍്ചൂണിറ്റി".

"യസ് യസ് ഐയാം വെരി ഹാപ്പി എന്ന് മറുപടി". പിന്നെ അദേഹത്തിന്‍റെ കണ്ടുപിടുത്തം എന്താണെന്ന് അറിയാന്‍ വേണ്ടി ചോദിച്ചു. "സൊ വാട്ട് ഡിഡ് യു ഡിസ്കവര്‍"?

അദിയാന്‍ പിന്നെ പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്‍റെ കണ്ട്രോള് വിട്ടു പോയി. മലയാളത്തില്‍ തന്നെ പറയാം

ആ റേഡിയോ കമ്പനിയുടെ വെബ്സൈറ്റില്‍ ഏതോ ഒരു മണ്ടന്‍ ഗ്രേ-ഹൌണ്‍്ട് പട്ടികളെ പറ്റി ഇങ്ങനെ പറഞ്ഞു പോലും. "ഗ്രേ-ഹൌണ്‍്ട് പട്ടികള്‍ ഒരിക്കലും മണ്ണ് മാന്താറില്ല". ഇതു കേട്ട ഈ മണ്ടന്‍ അത് ശെരിയല്ല എന്നവകാശ പെട്ടു എന്ന് മാത്രമല്ല താന്‍ അത് നേരിട്ടു കണ്ടിട്ടുണ്ട് എന്ന് പോലും അവകാശപ്പെട്ടു. ഇതിനാണത്രേ ഇദെഹത്തിനെ റേഡിയോ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നത്. ഹൊ, എന്തൊരു മഹാ സംഭവം.

അവന്‍റെ മോന്തക്കുറ്റി നോക്കി ഒരു കീറു കൊടുക്കാന്‍ തോന്നി. ഇതാണോട കോപ്പേ താന്‍ കണ്ടുപിടിച്ച വലിയ ലോക സത്യം. ലോകത്തിലെ ഏത് പട്ടികളാണ് മണ്ണ് മന്താത്തത്??

അവനെ മാത്രം തല്ലിയിട്ടും കാര്യം ഇല്ല. ഇതു റേഡിയോയില്‍ ഇടാന്‍ പോകുന്ന നായിന്‍റെ മക്കള്‍ക്‌ വേണം ആദ്യം തല്ല് കൊടുക്കാന്‍.

Saturday, June 21, 2008

ഹും, മലയാളികളൊടാണൊടി നിന്‍റെ കളി

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ആഴ്ചയിലെ എല്ലാ തലവേദനകളും മറന്നു രണ്ടു ദിവസം സ്വസ്ഥമായി ഇരിക്യവുന്ന സമയം സമാഗതമായി. മനസിനൊരു സന്തോഷം തോന്നി.

6.30ക്യു തന്നെ എറങ്ങി സ്ഥിരം പരിപാടി ആയ വയുംനോട്ടമോ ഷോപ്പിങ്ങ് മാളുകള്‍ നെരക്കമോ ഒക്കെ ആവാം എന്ന് തന്നെ തീരുമാനിച്ചു. ഓഫീസ് കസേരകള്‍ കാലിയായി തുടങ്ങിയിരുന്നു. പോകാനുള്ള മാനസിക തയാറെടുപ്പ് നടത്തികൊണ്ടിരുന്നപ്പോള്‍ അടുത്ത സീറ്റിലുള്ള ഒരു കൂട്ടൂകാരി അടുത്ത് വന്നു. "ഹേ, വാട്ട് ആര്‍ യു ഗയ്സ് ഡൂയിങ് ദിസ് ഇവനിംഗ്?". എന്നൊരു വശപെശക് ചോദ്യം. (കൂട്ടൂകാരി എന്ന് പറഞ്ഞതില്‍ തെറ്റിധരികേണ്ട).

"ഡു യു വാണ്ട് ടു കം ടു എ നിയര്‍ബൈ പ്ളെസ്. ഇറ്റ്സ് ഹാപ്പി ഹവര്‍സ്‌ ടൈം നൌ. എ ലോട്ട് ഓഫ് മൈ ഫ്രണ്ട്സ് ആര്‍ ആള്‍സോ കമിംഗ്. യു കാന്‍ മീറ്റ് ദെം ഹാവ് സം ഡ്രിങ്ക്സ് ആന്‍ഡ് റിലാക്സ്".

എന്‍റെ കര്‍ത്താവെ, അമേരിക്കയില്‍ വന്നിട്ട് വെള്ളമടിക്കുള്ള ആദ്യത്തെ ക്ഷണം. അതും ഒരു പെണ്ണ്. നാട്ടിലാണേല് വെള്ളമടി തന്നെ ഒരു വലിയ കുറ്റമല്ലേ. കൊള്ളരുതാത്തവന്‍, വെള്ളമടിച്ചു നടകുന്നവന്‍ എന്നൊക്കെ അല്ലെ നാടുകാര് പറയു. ഇതാ ഇവിടെ നേരെ മറിച്ചാണ് കാര്യം.

നാട്ടിലെ വെള്ളമടി ബഹു രസമാണ്. ഓര്‍കുമ്പോള്‍ അതെല്ലാം മിസ് ആയതുകൊണ്ട് സങ്കടം തൊനാറുണ്ട്. വെള്ളമാടിക്കാനുള്ള മോഹം കൊണ്ടല്ല, പക്ഷേ കൂട്ടുകാര്‍കൊപ്പം ഉള്ള ബടായി പറച്ചിലും, പരസ്പരമുള്ള ഗോള്‍ അടിക്യലും ഒക്കെ ഒരു ബഹു രസമല്ലേ. മണിക്യുറുകള്‍് നീണ്ടു നില്‍കുന്ന പാട്ടു കച്ചേരികള്‍, 'ശ്രീ' യെ പോലെ ഉള്ളവരുടെ മനോഹരമായ കവിതകള്‍, പരസ്പരം ഉള്ള പാര വെക്യലും, കള്ളം പറച്ചിലും, ഏതെങ്കിലും ഒരു പെണ്ണിനെ പറ്റിയുള്ള ഹോട്ട് ന്യൂസും, ഇടക്യു ഓവര്‍ ആവുന്ന കൂട്ടുകാരെ കൂട്ടത്തോടെ ഒതുക്കിയും, വാളുവെക്കുന്നവന്മാരെ പരിഹസിച്ചും.... അങ്ങനെ എത്ര എത്ര രസങ്ങള്‍. അതെല്ലാം എഴുതാന്‍ ഒരു ബ്ലോഗ് ഒന്നും പോര.

പ്രധാന വിഷയത്തിലേക്ക് തിരിച്ചു കടക്കട്ടെ. ഇവര്‍കൊപ്പം പോയാല്‍ ശെരിയാവില്ല എന്ന് മനസ്സിലായി. ഒന്നതേ എല്ലാരും തന്നെ പരിചയം ഇല്ലാത്ത ആളുകള്‍. പിന്നെ എത്ര കാശു പോകും എന്നൊരു നിശ്ചയവും ഇല്ല. ഡോളറല്ലേ ചുമ്മാ കളയാന്‍ പറ്റുമോ? പന്തികേട്‌ മണത്തപ്പോള്‍ എങ്ങനെ എങ്കിലും തടി തപ്പാം എന്ന് തന്നെ തീരുമാനിച്ചു.

റിസ്ക് എടുകേണ്ട എന്ന് വിചാരിച്ചു അവളോടെ വേറെ ഒരു അത്യാവശ്യ പണിഉണ്ടെന്നും പറഞ്ഞു. "വാട്ട് മാന്‍, യു ആര്‍ ഒള്‍വയിസ് വര്‍ക്കിംഗ്‌ ഹാര്‍ഡ്, നോ ടൈം ഫോര്‍ റിലാക്സേഷന്‍." എന്നവളുടെ ഒരു മറുപടി. നമ്മുടെ റിലാക്സേഷന്‍ (തറ പരുപാടി) കണ്ടാല്‍ അവള്‍ മൂകത്ത്‌ വിരള് വെച്ചു പോകും എന്ന് നമുക്കല്ലേ അറിയൂ. എന്തായാലും നല്ല സമയത്തു തന്നെ തടി തപ്പി

***********

വൈകിട്ട് നമ്മുടെ അമേരിക്കന്‍ ഇന്ത്യന്‍ സുഹുര്‍ത്തു വിളിച്ചു. അവനോടു ഈ സംഭവം പറഞ്ഞു. അവന്‍ ഒന്നു ചിരിച്ചിട്ടുപറഞ്ഞു. ഇതവളുടെ സ്ഥിരം നമ്പരാ. ആരേലും കുറ്റി വെച്ചുള്ള ഈ മദ്യപാന യാത്ര ഇവിടെ സ്ഥിരം ഉള്ള പരുപടിയാ.

ഞങ്ങടെ വണ്ടിയില്‍ പോകാനായിരുന്നു അവരുടെ ഉദ്ദേശം. പോയാല്‍ പരുപാടി കഴിഞ്ഞിട്ട് നമ്മുടെ ചെലവില്‍ തന്നെ ഫ്രീയായിട്ട് വീട്ടിലും പോയി ഇറങ്ങാമല്ലോ. അങ്ങനെ വണ്ടി ചെലവും ലാഭം. മാത്രവുമല്ല പോലീസു പിടിച്ചാലും അവര്‍ക്ക് പ്രശനം ഒന്നും ഇല്ലല്ലോ...

ഹമ്പടി കേമി...

ഈ വേലവേപ്പെങ്ങാനും വഴിയില്‍ വെച്ചറിഞ്ഞിരുനെന്കില് അവള് വിവരം അറിഞ്ഞേനെ കാരണം ഇത്തവണ ലോക്കത്തിലെ സകല പാര വെപ്പിലും, വേലവേപ്പിലും പ്രസിദ്ധമായ കേരളക്കരയില്‍ നിന്നു വര്‍ഷങ്ങള്‍കൊണ്ട്‌ നേടിയ പരിചയ സമ്പത്തുള്ള രണ്ടു മലയാളികളെയല്ലേ അവള്‍ തിരഞ്ഞെടുത്തത്.

***********
അടികുറിപ്പ്
എന്‍റെ അമ്മക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്യന്‍ അറിയാത്തത് നല്ല കാര്യമാണന്നു ഇപ്പോള്‍ തോനുന്നു. ഈ ബ്ലോഗ് എങ്ങാനും വായിച്ചാല്‍ ഇന്നു തന്നെ എന്‍റെ അമേരിക്യന്‍ പര്യടനം തീര്‍ക്കും. ഈശ്വരാ ചേട്ടന്‍ പാര പണിയതിരുന്നാല്‍ മതിയായിരുന്നു.

എടി പാര്‍സല്‍, പാര്‍്സലു താടി

അമേരിക്കയില്‍ എത്തിയ രണ്ടാമത്തെ ദിവസം. ഏകദേശം നട്ടുച്ച സമയമായി. നാട്ടില്‍ സാധാരണ ഉച്ചക്ക് ഒരു കലം ചോറ് തട്ടറുളളത് കാരണം നല്ല വിശപ്പും തുടങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി. പരിചിതമായ ഹോട്ടല്‍ എന്നോ ടീ ഷോപ്പ് എന്നോ കാണാത്തത് കൊണ്ടൊരു പരിഭവം തോന്നി.

അങ്ങകലെ സബ്-വെ എന്നൊരു ബോര്‍ഡ് കണ്ണില്‍ പെട്ടു. സബ്-വെ എങ്കില്‍ സബ്-വെ, കഴിചേകാം. നേരെ നടന്നകത്തു കടന്നു.

സുന്ദരിയായ ഒരു മദാമ കുട്ടി പുഞ്ചിരിച്ചുകൊണ്ട് അടുത്തുവന്നു. "എസ്, വാട്ട് കാന്‍ ഐ ഗെറ്റ് യു?". പരിചിതം ആയ ആഹാരം അല്ലാത്തതുകൊണ്ട് ചുറ്റും ഒന്നു നോക്കി. അവസാനം ഒരു മെനു കണ്ണില്‍ പെട്ടു, ഭാഗ്യം. അതില്‍ കണ്ട ഏതോ ഒരു സാധനം പേരു വായിച്ചു പറഞ്ഞു കൊടുത്തു (പേരു മറന്നുപോയി).

അപ്പോഴാണൊരു കാര്യം ഓര്‍മ വന്നത്. ഇതെങ്ങനെ കഴിക്യണം എന്ന് ഒരു പിടിയില്ലലോ? മാത്രവുമല്ല കത്തിയും മുള്ളും ഉപയോകിച്ച് കൊപ്രണ്ടി കാണിച്ചു നാറിയാലോ? അതുമാത്രംമല്ല നമ്മുടെ ഒരു മട്ടും ഭാവവും ആക്രാന്തവും കണ്ടവര്‍ ഇറക്കി വിട്ടാലോ? അല്ലെങ്കിലും ഇവരുടെ ആഹാര രീതി പരിചിതമായി തുടങ്ങിയില്ല. പരീക്ഷണം വീട്ടില്‍ തന്നെ ആവാം എന്ന് തീരുമാനിച്ചു പാര്‍സല്‍ മതി എന്ന് തീരുമനിചു

പാര്‍്സെലിനു പറയാം എന്ന് കരുതി അവളോട്‌ "വീ വുഡ് ലൈക്‌ ടു ഹാവ് എ പാര്‍സല്‍" എന്ന് ഒട്ടും സ്റ്റൈല്‍ കുറയാതെ പറഞ്ഞു

മദാമ കുട്ടി ഒന്നു ഞെട്ടി ... "വാട്ട്?" ഞങ്ങള്‍ ചെറുതായൊന്ന് ചമ്മി. ഈശ്വര യെവക്ക് നമ്മുടെ ഇംഗ്ലീഷ് മനസിലായില്ലേ? ഞങ്ങള്‍ ഒന്നുംകൂടി അത് തന്നെ പറഞ്ഞു നോക്കി. കൈകൊണ്ട് അങ്ങ്യവും കാണിച്ചു തുടങ്ങി. മദാമ കുട്ടിക്ക് നോ കുലുക്കം

അടുത്ത് നിന്ന ഒരു സായിപ്പു ചേട്ടന്‍ ഞങ്ങളെ തന്നെ സൂക്ഷിച്ചു നോക്കി. യെവനൊക്കെ ഏത് നാട്ടില്‍ നിന്നും കുറ്റിയും പറിച്ചു വന്നവനെട എന്ന ഭാവത്തില്‍.

എടി പാര്‍സല്‍, പാര്‍്സലു താടി @#$##%& മോളെ എന്ന് പറയാന്‍ തോന്നി. പിന്നെ സായിപ്പു ചേട്ടന് കൈയിക് പണി കൊടുകേണ്ട എന്ന് വെച്ചു മിണ്ടാതിരുന്നു

അല്ലെങ്കിലും ഇവന്മാര് ഒന്നും ചോദികുകയും പറയുകയും ഒന്നും ഇല്ലല്ലോ .തോക്കെടുത്ത് അണ്ണാകിലൊട്ടൊരു വെടി . പോരെ... ഇത്രയും ജീവിച്ചത് വെറുതെയവില്ലേ

അവസാനം മദാമ്മ കുട്ടി എന്തോ മനസിലയതുപോലെ ഒന്നു ചോദിച്ചു, "യു വാണ്ട് ടു ഗോ?". "എസ്", ഞങ്ങള്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. ഭാഗ്യം. അങ്ങനെ ആഹാര പൊതിയും വാങ്ങി സ്ഥലം കാലിയാക്കി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു അമേരിക്കന്‍ ഇന്ത്യന്‍ ചങ്ങതിയുമായി മറ്റൊരു കടയില്‍ ആഹാരം വാങ്ങാന്‍ പോയി. വാങ്ങിയ ശേഷം അവന്‍ 'ടു ഗോ ' എന്ന് പറഞ്ഞൂ

അപ്പോഴല്ലെ സത്യം മനസിലായത്. ഇവിടെ ആഹാരം പാര്‍സല്‍ വേണമെങ്കില്‍ 'ടു ഗോ' എന്ന് പറയണം. പാര്‍സല്‍ എന്ന് പറഞ്ഞാല്‍ ഇവിടെ തപാല്‍ ആപിസിലൂടെ കൊടുക്കുന്ന പൊതികള്‍ മാത്രമാണ്.

ചുമ്മാതാണോ മദാമ്മ കുട്ടി ഞെട്ടിയത് .. ആഹാരം വാങ്ങിയിട്ട് അവളോട്‌ പാര്‍സല്‍ അയക്കനല്ലേ പറഞ്ഞതു. പാവം മദാമ്മ കുട്ടി.

ഇതു വയിക്യുന്ന പ്രിയ വായനകാര താങ്കള്‍ അമേരിക്യയില്‍ വന്നു പാര്‍സല്‍ എന്ന് പറഞ്ഞാല്‍ ഇടി പാര്‍സല്‍ കിട്ടുംമെന്നു മനസിലായല്ലോ?
നാട്ടില്‍ തന്നെ തല്ല് കിട്ടാന്‍ എത്രയോ നല്ല വഴികള്‍ ഉള്ളപ്പോള്‍ വെറുതേ വിമാനം പിടിചിവിടെ വന്നു തല്ല് കൊള്ളണോ?

Wednesday, June 18, 2008

എന്ന് സ്വന്തം ഞാന്‍

ഒരു ബ്ലോഗ് എഴുതണം എന്ന ലക്ഷ്യമോ ഉദെശമൊ ഇല്ലാതെ ബ്ലോഗു ചെയ്യുനവരെ തെറി പറഞ്ഞും എന്നാല്‍ ചില നല്ല ബ്ലോഗുകള്‍ വായിച്ചും രസിച്ചും നടകുമ്പോള്‍ ഒരു മഹാ സംഭവം ഉണ്ടായി

ഒരു വിദേശ യാത്ര തരപ്പെട്ടു. തികച്ചും ജോലി സംബന്ധമായ ഒരു അമേരിക്കന്‍ യാത്ര. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, ഒരുമാതിരി പെട്ട പരിച്ചയകാര്‍ എല്ലാരും അറിഞ്ഞു. അറിയാത്തവരെ എല്ലാരേം അറിയിച്ചും വളരെ വിനയ കുനയനായി ഭാവിച്ചും യാത്ര ചോദിച്ചും പുറപെട്ടു.

പുതിയ നാട്, പുതിയ സംസ്കാരം, പിടിപ്പതു പണി അങ്ങനെ മൊത്തത്തില്‍ മനസിന്‍റെ സമതല തെറ്റി തുടങ്ങിയപ്പോള്‍ നാട്ടില്‍ നിന്നൊരു ഇമെയില്‍ സന്ദേശം ലഭിച്ചു. ഒരു ചെറു സന്ദേശം. അതിപ്രകാരമായിരുന്നു - "എന്തുപറ്റി മച്ചാ". മറുപടി അയകണം എന്ന് തോന്നി. മനസിലുള്ള കാര്യങ്ങള്‍ ഒരു നല്ല കൂട്ടൂകാരനുമായി പങ്കിട്ടു അല്പം ആശ്വാസം നേടാം.

അങ്ങനെ ഒരു ഇമെയില്‍ എഴുതി തുടങ്ങി. എഴുതി എഴുതി അതൊരു വലിയ എഴുത്തായി മാറി. അപ്പോളാണ് മറ്റൊരു ആശയം തോനിയത്. ഇതൊരു ബ്ലോഗ് ആകാം.അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗറായി.

മനസിലുള്ള ആശയങ്ങള്‍ കടലാസ്സില്‍ പകര്‍ത്തണം എന്നുള്ള ആശയം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കൂട്ടുകാരുടെ പീഡനം ഭയന്ന് പണ്ടേ ഉപേക്ഷിച്ചതയിരുന്നു എന്ന് മാത്രം. കാലം ഒത്തിരി കടന്നു പോയി. ഇനിയും ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതാതിരുന്നാല്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ എന്നെനെക്കുമായി നഷ്ടം ആകും. ആ തിരിച്ചറിവ് തന്ന കാലമേ, നല്ല കൂട്ടുകാര നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു
എന്ന് സ്വന്തം ഞാന്‍