ഇത് ഒരു പഴയെ അമേരിക്കന്‍ സംഭവമാണ്. അന്ന് എഴുതി തീര്‍ക്കാന്‍ മറന്നു പോയ ഒരു സംഭവം.
ഒരു സാധാരണ മലയാളിയുടെ സദാചാരത്തിനു അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആയിരിക്കും ഒരു പക്ഷെ ഈ വിവരണം. നിങ്ങളില്‍ പലരും ഇതൊന്നും വിശ്വസിക്കാന്‍ പോകുനില്ല. അമ്മയോട് പറഞ്ഞപ്പോള്‍ പെട്ടന്ന് ഒരു ഗൌരവം ആ മുഖത്ത് ഞാന്‍ കണ്ടു. പിന്നൊരു ശകാരവും.
"എന്നാലും നീ ഒരു മദാമ്മയേയും കൊണ്ടു രാത്രിയില്‍ കറങ്ങാന്‍ പോയല്ലോടാ, നീ എന്ത് വിശ്വസിച്ചാ അവളുടെ കൂടെ ഇറങ്ങി തിരിച്ചത്?".
അമ്മയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല കാരണം ഒരു ശരാശരി മലയാളിക്ക് അമേരിക്കകാരുടെ സദാചാരബോധത്തെ പറ്റി നല്ലതൊന്നും പറയാന്‍കാണില്ലല്ലോ.എന്നെ ഉപദേശിച്ചിട്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് അറിയാവുന്നതു കൊണ്ടായിരിക്കണം, ആ ഉപദേശം അവിടെ ക്ലോസ്. സംഭവം ഞാന്‍ വിവരിക്കട്ടെ. ഞാന്‍ അടിവര ഇട്ടു പറയുന്നു ഇതില്‍ നോ മസാല ആന്‍ഡ് നോ പുളുസ്. സത്യം.
ഒരു ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ഓഫീസ് കാലിയായി തുടങ്ങിയപ്പോള്‍ എന്‍റെ വിയറ്റ്നാമീസ് കൂട്ടുകാരി അടുത്ത് കൂടി.
"ഹേയ് കാന്‍ ഐ ആസ്ക് യു എ സ്മാള്‍ ഫവോര്‍".
ദൈവമേ ചതിച്ചു. എന്‍റെ ഡോളര്‍ കടം ചോദിക്കാന്‍ ഉള്ള പുറപ്പാടയിരിക്കും എന്ന് തന്നെ ഞാന്‍ കരുതി.
"എസ് ടെല്‍ മി" ഞാന്‍ പറഞ്ഞു.
"ഇറ്റ്സ് മൈ മോം, ഷീ മൂവ്ഡ് റ്റു റ്റാംപ. കാന്‍ യു ഹെല്പ് മി പായ്ക്ക് സം സ്റ്റഫ്?"
അവളുടെ അമ്മ റ്റാംപയിലേക്ക് പോയത് കൊണ്ടു പെട്ടിയും പ്രമാണവും ഒക്കെ കെട്ടി പെറുക്കണം. അതിനെന്‍റെ സഹായം വേണം ചോമാടെടുക്കാന്‍. ചോമടെടുപ്പെങ്കില്‍ ചോമാടെടുപ്പ് ചെയ്തേക്കാം എന്ന് സമ്മതിച്ചു. വ്യാഴാഴിച്ച രാവിലെ വിളിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.
രാവിലെ വിളിയൊന്നും വന്നില്ല. വേറെ ആരെയെങ്കിലും സഹായിക്കാന്‍ കിട്ടികാണും എന്ന് വിചാരിച്ചു സ്ഥിരം കലാപരുപടികളുമായി ഒതുങ്ങി കൂടി. ഏകദേശം ഉച്ചയായി കാണും മൊബൈല്‍ ഫോണ്‍ മുഴങ്ങിയപ്പോള്‍. എടുത്തപ്പോള്‍ അവള്‍ തന്നെ.
"ഹേയ് ഐ ഗോട്ട് ബിസി ടുഡേ. ഐ വാസ് തിങ്കിങ്ങ്, കാന്‍ യു കം വിത്ത് മീ ടു റ്റാംപ? വീ വില്‍ റിട്ടേണ്‍ ഓണ്‍ സണ്‍ഡേ."
കര്‍ത്താവേ ഒന്ന് ഞെട്ടി. റ്റാംപക്ക് വരുന്നോ എന്ന്. അതും മൂന്ന് ദിവസത്തേക്ക്. ആദ്യം ഒന്ന് ഞെട്ടിയാലും പിന്നെ ആലോചിച്ചു. പുതിയ ഒരു പട്ടണം കാണാന്‍ ഉള്ള സുവര്‍ണ്ണ അവസരം. പിന്നെ താമസം അവരുടെ വീട്ടില്‍. അങ്ങനെ ഡോളറും ഭക്ഷണവും ലാഭം. വിയറ്റ്നാമീസ് ഭക്ഷണം, പിന്നെ പട്ടണം ചുറ്റി കാണാം. ഇതുപോലൊരു അവസരം ഇനി കിട്ടില്ല മാത്രമല്ല ഇനി അങ്ങോട്ട് ജീവിതകാലം മുഴുവന്‍ പൊങ്ങച്ചം പറയാം, "ഹും, നിങ്ങള്‍കറിയാമോ ഞാന്‍ പണ്ട് റ്റാംപയില്‍ പോയപ്പോള്‍...." എന്ന് പറയാന്‍ ഒരു അവസരം. വരുന്നത് വരട്ടെ സമ്മതം മൂളി.
ഏകദേശം ആറുമണി കഴിഞ്ഞു കാണും അവള്‍ എന്‍റെ വീട്ടു പടിക്കല്‍ എത്തിയപ്പോള്‍. എന്‍റെ ചെറിയ ബാഗ് വെക്കാന്‍ സ്ഥലം ഇല്ലാത്തതു പോലെ കാറ് നിറയെ സാധനങ്ങള്‍. പാത്രങ്ങള്‍, ചില കുപ്പികള്‍, അലക്ഷ്യമായി കുത്തി നിറച്ച ബാഗുകള്‍ പിന്നെ കൊറേ ആക്രി സാധനങ്ങള്‍. ഒള്ള സ്ഥലത്ത് എന്‍റെ ബാഗും കുത്തി നിറച്ചു ഞങ്ങള്‍ യാത്രക്ക് തയ്യാറായി.
"സൊ, വൈ ഡിഡ് യുവര്‍ മോം മൂവ് റ്റു റ്റാംപ?" ഞാന്‍ തിരക്കി
"ഷീ ഈസ് ഗെറ്റിംഗ് മാരീഡ് ഓണ്‍ മെയ്. ഹേര്‍ ബോയ് ഫ്രണ്ട് ഈസ് കമിംഗ് നെക്സ്റ്റ് മന്ത് ഫ്രം വിയറ്റ്നാം റ്റു ദി ന്യൂ പ്ലേസ്."
തന്‍റെ അമ്മ വിവാഹിതയാകാന്‍ പോകുന്ന വിവരം അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമയിലെ ഒരു കഥാപാത്രത്തെ പോലെ നിര്‍വികാരമായി അവള്‍പറഞ്ഞു.
"വീ നീഡ് റ്റു ഗെറ്റ് റ്റു ദി ഹൈവേ ബിഫോര്‍ ഇറ്റ് ഈസ് ഡാര്‍ക്ക്. ഇറ്റ് ഈസ് എ ലോങ്ങ് ഡ്രൈവ് ഓണ്‍ 91.യു ചെക്ക് ദിസ് മാപ്."
ഗൂഗിള്‍ മാപിന്‍റെ ആ പ്രിന്‍റ് കണ്ട ഞാന്‍ ഒരു ഞെട്ടി. പ്രധാന റോഡുകള്‍ ഒന്നും കാണാനില്ല. 5-6 മണിക്കൂര്‍ വിജനമായ റോഡില്‍ രാത്രിയില്‍ യാത്ര, അതും പരിചിതം അല്ലാത്തതും, ആള്‍ താമസവും ഇല്ലാത്ത അമേരിക്കന്‍ ഹൈവേ റോഡില്‍ .ദൈവമേ.. (നിങ്ങള്‍ ഇപ്പോള്‍ ഞെട്ടിയത് പോലെ, ഞാനും ഒന്ന് ഞെട്ടി).
ഹോളിവുഡിലെ ഭ്രാന്തന്‍ പടങ്ങള്‍ മനസിലേക്ക് ഓടിയെത്തി. 2 യാത്രികര്‍, രാത്രിയില്‍ വണ്ടി തകരാറില്‍ ആവുന്നു അല്ലെങ്കില്‍ വഴിതെറ്റുന്നു.. രണ്ടാം ലോക മഹായുദ്ധകാലത്ത് അടഞ്ഞു പോയ ഏതോ ഒരു പഴയ റോഡില്‍കൂടി യാത്ര. അമാനുഷികമായ വലിപ്പവും, വികൃത മുഖങ്ങളും കീറി പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച നരഭോജികള്‍.. അവരുടെ കൈയ്യില്‍ ദാരുണ അന്ത്യം അല്ലെങ്കില്‍ അവസാനം ഒരു സംഘട്ടനത്തിലൂടെ അവരെ കീഴ്പെടുത്തി രെക്ഷപ്പെടുന്നു 'ദി ഏന്‍ഡ്'.. ദി ഏന്‍ഡ് പറയണ്ടി വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ റ്റാംപയെ ലക്ഷയമാകി യാത്ര തിരിച്ചു. തണുപ്പും, മൂടല്‍മഞ്ഞും നിറഞ്ഞു തുടങ്ങിയ വിജനമായ ആ അമേരിക്കന്‍ റോഡിലൂടെ ഞാനും ഒരു ചൈനാകരിയും കൊറേ ആക്രി സാധനങ്ങളും.
(തുടരും)
Thursday, July 30, 2009
Monday, July 14, 2008
നിങ്ങള്‍ എന്നിലെ ബ്ലോഗ്ഗറെ കൊല്ലുന്നു
എങ്ങനെയാണെന്നല്ലേ?
നിങ്ങളുടെ പ്രതികരണത്തില്‍ തന്നെ.
അധികം പറഞ്ഞു ഞാന്‍ ഒരു അധികപ്രസങ്ങി ആവണില്ല.
നിങ്ങളുടെ പ്രതികരണം അത് എന്ത് തന്നെ ആയാലും എഴുതി അറിയിക്കുക.
നിങ്ങളുടെ പ്രതികരണത്തില്‍ തന്നെ.
അധികം പറഞ്ഞു ഞാന്‍ ഒരു അധികപ്രസങ്ങി ആവണില്ല.
നിങ്ങളുടെ പ്രതികരണം അത് എന്ത് തന്നെ ആയാലും എഴുതി അറിയിക്കുക.
Subscribe to:
Posts (Atom)
