Saturday, June 21, 2008

ഹും, മലയാളികളൊടാണൊടി നിന്‍റെ കളി

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ആഴ്ചയിലെ എല്ലാ തലവേദനകളും മറന്നു രണ്ടു ദിവസം സ്വസ്ഥമായി ഇരിക്യവുന്ന സമയം സമാഗതമായി. മനസിനൊരു സന്തോഷം തോന്നി.

6.30ക്യു തന്നെ എറങ്ങി സ്ഥിരം പരിപാടി ആയ വയുംനോട്ടമോ ഷോപ്പിങ്ങ് മാളുകള്‍ നെരക്കമോ ഒക്കെ ആവാം എന്ന് തന്നെ തീരുമാനിച്ചു. ഓഫീസ് കസേരകള്‍ കാലിയായി തുടങ്ങിയിരുന്നു. പോകാനുള്ള മാനസിക തയാറെടുപ്പ് നടത്തികൊണ്ടിരുന്നപ്പോള്‍ അടുത്ത സീറ്റിലുള്ള ഒരു കൂട്ടൂകാരി അടുത്ത് വന്നു. "ഹേ, വാട്ട് ആര്‍ യു ഗയ്സ് ഡൂയിങ് ദിസ് ഇവനിംഗ്?". എന്നൊരു വശപെശക് ചോദ്യം. (കൂട്ടൂകാരി എന്ന് പറഞ്ഞതില്‍ തെറ്റിധരികേണ്ട).

"ഡു യു വാണ്ട് ടു കം ടു എ നിയര്‍ബൈ പ്ളെസ്. ഇറ്റ്സ് ഹാപ്പി ഹവര്‍സ്‌ ടൈം നൌ. എ ലോട്ട് ഓഫ് മൈ ഫ്രണ്ട്സ് ആര്‍ ആള്‍സോ കമിംഗ്. യു കാന്‍ മീറ്റ് ദെം ഹാവ് സം ഡ്രിങ്ക്സ് ആന്‍ഡ് റിലാക്സ്".

എന്‍റെ കര്‍ത്താവെ, അമേരിക്കയില്‍ വന്നിട്ട് വെള്ളമടിക്കുള്ള ആദ്യത്തെ ക്ഷണം. അതും ഒരു പെണ്ണ്. നാട്ടിലാണേല് വെള്ളമടി തന്നെ ഒരു വലിയ കുറ്റമല്ലേ. കൊള്ളരുതാത്തവന്‍, വെള്ളമടിച്ചു നടകുന്നവന്‍ എന്നൊക്കെ അല്ലെ നാടുകാര് പറയു. ഇതാ ഇവിടെ നേരെ മറിച്ചാണ് കാര്യം.

നാട്ടിലെ വെള്ളമടി ബഹു രസമാണ്. ഓര്‍കുമ്പോള്‍ അതെല്ലാം മിസ് ആയതുകൊണ്ട് സങ്കടം തൊനാറുണ്ട്. വെള്ളമാടിക്കാനുള്ള മോഹം കൊണ്ടല്ല, പക്ഷേ കൂട്ടുകാര്‍കൊപ്പം ഉള്ള ബടായി പറച്ചിലും, പരസ്പരമുള്ള ഗോള്‍ അടിക്യലും ഒക്കെ ഒരു ബഹു രസമല്ലേ. മണിക്യുറുകള്‍് നീണ്ടു നില്‍കുന്ന പാട്ടു കച്ചേരികള്‍, 'ശ്രീ' യെ പോലെ ഉള്ളവരുടെ മനോഹരമായ കവിതകള്‍, പരസ്പരം ഉള്ള പാര വെക്യലും, കള്ളം പറച്ചിലും, ഏതെങ്കിലും ഒരു പെണ്ണിനെ പറ്റിയുള്ള ഹോട്ട് ന്യൂസും, ഇടക്യു ഓവര്‍ ആവുന്ന കൂട്ടുകാരെ കൂട്ടത്തോടെ ഒതുക്കിയും, വാളുവെക്കുന്നവന്മാരെ പരിഹസിച്ചും.... അങ്ങനെ എത്ര എത്ര രസങ്ങള്‍. അതെല്ലാം എഴുതാന്‍ ഒരു ബ്ലോഗ് ഒന്നും പോര.

പ്രധാന വിഷയത്തിലേക്ക് തിരിച്ചു കടക്കട്ടെ. ഇവര്‍കൊപ്പം പോയാല്‍ ശെരിയാവില്ല എന്ന് മനസ്സിലായി. ഒന്നതേ എല്ലാരും തന്നെ പരിചയം ഇല്ലാത്ത ആളുകള്‍. പിന്നെ എത്ര കാശു പോകും എന്നൊരു നിശ്ചയവും ഇല്ല. ഡോളറല്ലേ ചുമ്മാ കളയാന്‍ പറ്റുമോ? പന്തികേട്‌ മണത്തപ്പോള്‍ എങ്ങനെ എങ്കിലും തടി തപ്പാം എന്ന് തന്നെ തീരുമാനിച്ചു.

റിസ്ക് എടുകേണ്ട എന്ന് വിചാരിച്ചു അവളോടെ വേറെ ഒരു അത്യാവശ്യ പണിഉണ്ടെന്നും പറഞ്ഞു. "വാട്ട് മാന്‍, യു ആര്‍ ഒള്‍വയിസ് വര്‍ക്കിംഗ്‌ ഹാര്‍ഡ്, നോ ടൈം ഫോര്‍ റിലാക്സേഷന്‍." എന്നവളുടെ ഒരു മറുപടി. നമ്മുടെ റിലാക്സേഷന്‍ (തറ പരുപാടി) കണ്ടാല്‍ അവള്‍ മൂകത്ത്‌ വിരള് വെച്ചു പോകും എന്ന് നമുക്കല്ലേ അറിയൂ. എന്തായാലും നല്ല സമയത്തു തന്നെ തടി തപ്പി

***********

വൈകിട്ട് നമ്മുടെ അമേരിക്കന്‍ ഇന്ത്യന്‍ സുഹുര്‍ത്തു വിളിച്ചു. അവനോടു ഈ സംഭവം പറഞ്ഞു. അവന്‍ ഒന്നു ചിരിച്ചിട്ടുപറഞ്ഞു. ഇതവളുടെ സ്ഥിരം നമ്പരാ. ആരേലും കുറ്റി വെച്ചുള്ള ഈ മദ്യപാന യാത്ര ഇവിടെ സ്ഥിരം ഉള്ള പരുപടിയാ.

ഞങ്ങടെ വണ്ടിയില്‍ പോകാനായിരുന്നു അവരുടെ ഉദ്ദേശം. പോയാല്‍ പരുപാടി കഴിഞ്ഞിട്ട് നമ്മുടെ ചെലവില്‍ തന്നെ ഫ്രീയായിട്ട് വീട്ടിലും പോയി ഇറങ്ങാമല്ലോ. അങ്ങനെ വണ്ടി ചെലവും ലാഭം. മാത്രവുമല്ല പോലീസു പിടിച്ചാലും അവര്‍ക്ക് പ്രശനം ഒന്നും ഇല്ലല്ലോ...

ഹമ്പടി കേമി...

ഈ വേലവേപ്പെങ്ങാനും വഴിയില്‍ വെച്ചറിഞ്ഞിരുനെന്കില് അവള് വിവരം അറിഞ്ഞേനെ കാരണം ഇത്തവണ ലോക്കത്തിലെ സകല പാര വെപ്പിലും, വേലവേപ്പിലും പ്രസിദ്ധമായ കേരളക്കരയില്‍ നിന്നു വര്‍ഷങ്ങള്‍കൊണ്ട്‌ നേടിയ പരിചയ സമ്പത്തുള്ള രണ്ടു മലയാളികളെയല്ലേ അവള്‍ തിരഞ്ഞെടുത്തത്.

***********
അടികുറിപ്പ്
എന്‍റെ അമ്മക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്യന്‍ അറിയാത്തത് നല്ല കാര്യമാണന്നു ഇപ്പോള്‍ തോനുന്നു. ഈ ബ്ലോഗ് എങ്ങാനും വായിച്ചാല്‍ ഇന്നു തന്നെ എന്‍റെ അമേരിക്യന്‍ പര്യടനം തീര്‍ക്കും. ഈശ്വരാ ചേട്ടന്‍ പാര പണിയതിരുന്നാല്‍ മതിയായിരുന്നു.

No comments: